ചേപ്പാട് പള്ളിയുടെ ആയിരം വർഷം പഴക്കമുള്ള കൽകുരിശ് പൊളിച്ചത് തെറ്റായ നടപടിയെന്ന് രമേശ് ചെന്നിത്തല
കൊല്ലം: ദേശീയപാത വികസനത്തിനായി പോലീസ് സന്നാഹത്തോടെ ചേപ്പാട് സെയിന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ ആയിരം വർഷം പഴക്കമുള്ള കൽകുരിശ് പൊളിച്ചുകളഞ്ഞത് തെറ്റായ നടപടിയായിപ്പോയെന്ന് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നടപടി സ്വീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളുമായും ഇടവകക്കാരുമായും പള്ളിയധ്യക്ഷന്മാരുമായും ആലോചിക്കേണ്ടതായിരുന്നു…