15 ദിവസം ഒളിവിൽ കഴിഞ്ഞ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി വോട്ട് രേഖപ്പെടുത്തി
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ 15 ദിവസമായി ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ആദ്യമായി പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനാണ് അദ്ദേഹം പുറത്തുവന്നത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ…