കേരളം വിസ്മയകരം ! എനിക്ക് ഇവിടെ നിന്ന് പോകാൻ തോന്നുന്നില്ല: തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനത്തെ സമർത്ഥമായി ഉപയോഗിച്ച് കേരള ടൂറിസം
തിരുവനന്തപുരം: ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35 ബി ലൈറ്റ്നിംഗ് II യുദ്ധവിമാനം കഴിഞ്ഞ ആഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തതിനെ തുടർന്ന്, വിമാനത്തിന്റെ സാന്നിധ്യം നഗരത്തിൽ വലിയ ശ്രദ്ധയേകുന്നു. ഇന്ധനം കുറവായതും, തുടർന്ന് ഹൈഡ്രോളിക് സിസ്റ്റത്തിൽ ഉണ്ടായ തകരാറും…