
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവോ നിലയങ്ങളിലെ തകരാറുകളോ ഉണ്ടായപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പരിഹാരം കണ്ടെത്തിയ സർക്കാരായിരുന്നു എൽ.ഡി.എഫിന്റേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ പ്രതിസന്ധിയെക്കുറിച്ച് ചോദിക്കുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്ന മറുപടി തങ്ങളുടെ കൈയിൽ അത്ഭുതങ്ങളൊന്നുമില്ല എന്നാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിസന്ധികൾ ഉണ്ടാകാമെങ്കിലും അവയ്ക്ക് പരിഹാരം കണ്ടെത്തുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണെന്നും, വെല്ലുവിളികളെ ഏറ്റെടുത്ത് പരിഹാരം കാണുന്നതിനു പകരം കൈമലർത്തുന്ന സമീപനമാണ് നിലവിലെ സർക്കാർ സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു