You are currently viewing തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് വിജയിക്ക് പിണറായി വിജയന്റെ അഭിനന്ദനം

തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് വിജയിക്ക് പിണറായി വിജയന്റെ അഭിനന്ദനം

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സി. ജോസഫ് വിജയിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വമാണെന്നും, തമിഴ്നാട്ടിലെ ജനങ്ങൾ വിജയിയിൽ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

കേരളവും തമിഴ്നാടും ദീർഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന വിശ്വാസവും പ്രകടിപ്പിച്ചു.

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കാനൊരുങ്ങുന്ന സി ജോസഫ് വിജയ്യ്ക്ക് എല്ലാ ആശംസകളും നേർന്നാണ് പിണറായി വിജയൻ സന്ദേശം അവസാനിപ്പിച്ചത്.

Leave a Reply