You are currently viewing തവനൂരിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു; കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ഇനി പാസ്പോർട്ട് സേവനസൗകര്യം

തവനൂരിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു; കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ഇനി പാസ്പോർട്ട് സേവനസൗകര്യം

മലപ്പുറം: മലപ്പുറം ജില്ലയിലെ തവനൂർ സബ് പോസ്റ്റ് ഓഫീസിൽ ആരംഭിച്ച പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം (POPSK) കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, കോഴിക്കോടിൻറെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാമത്തെ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രമാണ് തവനൂരിലെത്. ഇതോടെ, കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും കുറഞ്ഞത് ഒരു പാസ്പോർട്ട് സേവാകേന്ദ്രമോ (പിഎസ്കെ) അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രമോ (പിഒപിഎസ്കെ) പ്രവർത്തനക്ഷമമാക്കുക എന്ന സുപ്രധാന നേട്ടം വിദേശകാര്യ മന്ത്രാലയം കാര്യങ്ങൾ കൈവരിച്ചു.

ഉദ്ഘാടനച്ചടങ്ങിൽ എം. പി. അബ്ദുസ്സമദ് സമദാനി, തവനൂർ, കോട്ടയ്ക്കൽ, പൊന്നാനി മണ്ഡലങ്ങളിലെ എംഎൽഎമാർ, വിദേശകാര്യ മന്ത്രാലയത്തിലെയും തപാൽ വകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പൊന്നാനി ലോക്സഭാ മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും യാത്രാസമയവും കാത്തിരിപ്പും ഗണ്യമായി കുറയ്ക്കുന്നതിനും പുതിയ കേന്ദ്രം സഹായകരമാകും. ഇതോടെ പാസ്പോർട്ട് സേവനങ്ങൾക്കായി സമീപ ജില്ലകളിലേക്ക് ദീർഘദൂര യാത്ര നടത്തേണ്ട സാഹചര്യം വലിയ തോതിൽ ഒഴിവാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

തുടക്കത്തിൽ പ്രതിദിനം 50 അപേക്ഷകർക്ക് സേവനം നൽകുന്ന രീതിയിലാണ് കേന്ദ്രം പ്രവർത്തിക്കുക. തുടർന്ന് ഇത് പ്രതിദിനം 100 അപേക്ഷകളായി വർധിപ്പിക്കാനും പദ്ധതിയുണ്ട്. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി അപേക്ഷകർക്ക് https://www.passportindia.gov.in സന്ദർശിക്കുകയോ, പാസ്പോർട്ട് സേവാ മൊബൈൽ ആപ്പ് (ആൻഡ്രോയിഡ്, iOS) ഉപയോഗിക്കുകയോ ചെയ്യാം.

Leave a Reply