You are currently viewing കേന്ദ്ര പിന്തുണ തേടി ഷിബു ബേബി ജോൺ; നൈപുണ്യ വികസന പദ്ധതികൾക്ക് എട്ട് ആവശ്യങ്ങൾ കൈമാറി

കേന്ദ്ര പിന്തുണ തേടി ഷിബു ബേബി ജോൺ; നൈപുണ്യ വികസന പദ്ധതികൾക്ക് എട്ട് ആവശ്യങ്ങൾ കൈമാറി

തിരുവനന്തപുരം: കേരളത്തിലെ നൈപുണ്യ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതിനായി സംസ്ഥാന നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ജയന്ത് ചൗധരിയെ അദ്ദേഹത്തിന്റെ തുഗ്ലക്ക് റോഡിലെ വസതിയിലെ ഓഫീസിൽ സന്ദർശിച്ച് ചർച്ച നടത്തി.

സംസ്ഥാനത്തിന്റെ വിവിധ നൈപുണ്യ വികസന ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന എട്ട് ഇനങ്ങളുള്ള ‘മെമ്മോറാണ്ടം ഓഫ് റിക്വസ്റ്റ്’ മന്ത്രി ജയന്ത് ചൗധരിക്ക് ഷിബു ബേബി ജോൺ കൈമാറി. സംസ്ഥാനത്ത് നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര സഹായം വർധിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങളാണ് മെമ്മോറാണ്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഗൗരവപൂർവം പരിഗണിക്കുമെന്നും ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി ഷിബു ബേബി ജോൺ അറിയിച്ചു.

കേരളത്തിലെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും നൈപുണ്യ വികസന മേഖലയിൽ കേന്ദ്ര-സംസ്ഥാന സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ കൂടിക്കാഴ്ച നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply