You are currently viewing പൂക്കൾ കാറിൽ കയറ്റുന്നതിനിടെ അധ്യാപികയ്ക്ക് ദാരുണാന്ത്യം

പൂക്കൾ കാറിൽ കയറ്റുന്നതിനിടെ അധ്യാപികയ്ക്ക് ദാരുണാന്ത്യം

വയനാട്: കോളിയാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കോളിയാടി കണ്ണേത്ത് വിൽസന്റെ ഭാര്യയും കോളിയാടി എ.യു.പി. ഹൈസ്കൂൾ അധ്യാപികയുമായ ജിലി വിൽസനാണ് മരിച്ചത്.

ഭർത്താവിന്റെ സഹോദരന്റെ ചരമദിനത്തിൽ കല്ലറയിൽ അർപ്പിക്കാനായി പൂക്കൾ കാറിൽ കയറ്റുന്നതിനിടെ ദാരുണ സംഭവം അരങ്ങേറി. വീടിന് മുന്നിലെ റോഡരികിൽ നിർത്തിയിരുന്ന കാറിന്റെ ഡിക്കിയിൽ പൂക്കൾ വെക്കുന്നതിനിടെ നിയന്ത്രണം വിട്ട് വന്ന പിക്കപ്പ് ജീപ്പ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ജിലി വിൽസൺ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.

ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply