You are currently viewing ജെറുസലേമിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂട്ടായ്മയ്ക്ക് തുടക്കം

ജെറുസലേമിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂട്ടായ്മയ്ക്ക് തുടക്കം

ജെറുസലേം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുതിയ സഭാ കൂട്ടായ്മ ജെറുസലേമിൽ നിലവിൽവന്നു. പഠനത്തിനും തൊഴിൽപരമായ ആവശ്യങ്ങൾക്കുമായി ജെറുസലേമിലെത്തിയ മലങ്കര സുറിയാനി കത്തോലിക്കാ സഭാ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് കൂട്ടായ്മ രൂപീകരിച്ചത്.

വിശുദ്ധ ജോൺ ക്രിസോസ്റ്റമിന്റെ നാമധേയത്തിലാണ് പുതിയ കൂട്ടായ്മ ആരംഭിച്ചിരിക്കുന്നത്. വിശ്വാസികളുടെ ആത്മീയ വളർച്ചയും കൂട്ടായ്മയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുക.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ പുതിയ കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

യേശുക്രിസ്തുവിന്റെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട ജെറുസലേമിൽ സഭയുടെ വിശ്വാസികൾക്കായി പുതിയ ആത്മീയ കൂട്ടായ്മയ്ക്ക് തുടക്കമായത് സഭയുടെ ആഗോള വളർച്ചയിലും പ്രവാസി വിശ്വാസികളുടെ ആത്മീയ പരിപാലനത്തിലും പ്രധാനപ്പെട്ട ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply