You are currently viewing കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് ആറ് മാസത്തെ അവധി അനുവദിച്ച് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് ആറ് മാസത്തെ അവധി അനുവദിച്ച് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ

തിരുവനന്തപുരം: കാപ്പ കേസിൽപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡിലെ ബിജെപി കൗൺസിലർ ആർ. സുഗതന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ആറ് മാസത്തെ അവധി അനുവദിച്ചു. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ സ്ഥാനം അയോഗ്യമാകുമെന്ന നിയമപ്രതിസന്ധി ഒഴിവാക്കുന്നതിനായാണ് ജയിൽ സൂപ്രണ്ട് മുഖേന ആർ. സുഗതൻ അവധി അപേക്ഷ സമർപ്പിച്ചത്.

101 അംഗ കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ 51 അംഗങ്ങളുടെ പിന്തുണയോടെയാണ് അവധി അപേക്ഷ അംഗീകരിച്ചത്. ബിജെപി അംഗങ്ങൾക്കൊപ്പം യുഡിഎഫ് വിമതനായ സ്വതന്ത്ര കൗൺസിലർ സുധീഷും അനുകൂലമായി വോട്ട് ചെയ്തു. വോട്ടെടുപ്പിൽ സമനില വന്നതിനെ തുടർന്ന് മേയർ വി.വി. രാജേഷ് കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തിയതോടെയാണ് പ്രമേയം പാസായത്.

അതേസമയം, കാപ്പ കേസ് പ്രതിക്ക് അവധി അനുവദിച്ചതിനെതിരെ എൽഡിഎഫും യുഡിഎഫും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കൗൺസിൽ യോഗത്തിൽ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധം രേഖപ്പെടുത്തിയത്. ക്രിമിനൽ കേസ് പ്രതിക്ക് ഇത്തരത്തിൽ അവധി അനുവദിക്കാൻ നിയമപരമായ വ്യവസ്ഥയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

കോർപ്പറേഷൻ കൗൺസിലിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച പ്രതിപക്ഷം, തീരുമാനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. കൗൺസിലിന്റെ തീരുമാനം രാഷ്ട്രീയ-നിയമപരമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply