You are currently viewing വെൺമണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ മരണപ്പെട്ടു

വെൺമണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ മരണപ്പെട്ടു

ഇടുക്കി: വെൺമണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ ഡോ. ബിജോയ് തോമസ് മരിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ് കെമിസ്ട്രി വിഭാഗം പ്രൊഫസറായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ബിജോയ് തോമസിനെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply