You are currently viewing ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1105 കോടി അനുവദിച്ചു
Indian business man counting newly launched indian five hundred rupees. Money counting background concept with copy space.

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1105 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഓഗസ്റ്റ് 19 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സർക്കാർ ആകെ 1,105 കോടി രൂപ അനുവദിച്ചു. ഓഗസ്റ്റ് 31നകം വിതരണം പൂർത്തിയാക്കും.

സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്ന 51.59 ലക്ഷം ഗുണഭോക്താക്കൾക്കായി സംസ്ഥാന വിഹിതമായി 951.40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സർക്കാരിന്റെ ധനസഹായത്തോടെ പെൻഷൻ നൽകുന്ന 16 ക്ഷേമനിധി ബോർഡുകളിലെ 6.59 ലക്ഷം ഗുണഭോക്താക്കൾക്കായി 130.32 കോടി രൂപയും അനുവദിച്ചു.

ദേശീയ സാമൂഹ്യ സഹായ പദ്ധതിയുടെ ഭാഗമായി വാർധക്യ, ഭിന്നശേഷി, വിധവാ പെൻഷനുകൾ ലഭിക്കുന്ന 8,46,456 ഗുണഭോക്താക്കൾക്കുള്ള കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപയാണ് അനുവദിച്ചത്.

ഓണത്തിന് മുന്നോടിയായി പെൻഷൻ വിതരണം പൂർത്തിയാക്കുന്നതിനാണ് സർക്കാർ നടപടി. പെൻഷൻ തുക ലഭിക്കുന്നതോടെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഓണക്കാലത്ത് സാമ്പത്തിക ആശ്വാസമാകും.

Leave a Reply