You are currently viewing 11 വർഷം ചെയ്യാത്ത കാര്യങ്ങൾ ആറുമാസം കൊണ്ട് ചെയ്യണമെന്ന് പറയുന്നത് എന്തിന്? മുൻ സർക്കാരിനെ വിമർശിച്ച് രമേശ് ചെന്നിത്തല

11 വർഷം ചെയ്യാത്ത കാര്യങ്ങൾ ആറുമാസം കൊണ്ട് ചെയ്യണമെന്ന് പറയുന്നത് എന്തിന്? മുൻ സർക്കാരിനെ വിമർശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷമായി സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച മുൻ സർക്കാരിനെതിരെ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ശമ്പള പരിഷ്കാരം ഉൾപ്പെടെയുള്ള ജീവനക്കാരുടെ അവകാശങ്ങൾ നടപ്പാക്കാതിരുന്ന മുൻ മുഖ്യമന്ത്രി തന്നെ ഇപ്പോൾ സെക്രട്ടേറിയറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്യുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.

11 വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ആറുമാസത്തിനുള്ളിൽ ചെയ്യണമെന്നാണ് ഇപ്പോഴത്തെ സർക്കാരിനോട് ആവശ്യപ്പെടുന്നതെന്നും പത്ത് വർഷം സമരം ചെയ്യാൻ കഴിയാതിരുന്നതിന്റെ ദുഃഖം തീർക്കാനാണോ ഈ നീക്കമെന്നും ചെന്നിത്തല ചോദിച്ചു.

ജനങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും കബളിപ്പിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷക്കാലം ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചവർ ഇപ്പോൾ ജീവനക്കാരുടെ അവകാശങ്ങൾക്കായി സമരരംഗത്തിറങ്ങുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.

Leave a Reply