
ഇടുക്കി: തടി കയറ്റുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. രാജാക്കാട് മമ്മട്ടിക്കാനം സ്വദേശിയായ സിജോ (42) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം കുത്തുങ്കലിന് സമീപം സിജോയും സഹ തൊഴിലാളികളും ചേർന്ന് തടി കയറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് സംഭവം. ജോലിക്കിടെ സിജോ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകർ ഉടൻ തന്നെ രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിജോയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വർഷങ്ങളായി തടിപണി തൊഴിലാളിയായി പ്രവർത്തിച്ചുവരികയായിരുന്നു സിജോ.