You are currently viewing 30 കോടി തിരുവോണം ബമ്പർ; ഒന്നാം സമ്മാനം തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിന്

30 കോടി തിരുവോണം ബമ്പർ; ഒന്നാം സമ്മാനം തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടി രൂപയുടെ 2026 തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിന്.

ടി.എൽ 360615 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തളിപ്പറമ്പ് ടൗണിലെ പി.വി. വത്സരാജന്റെ ഉടമസ്ഥതയിലുള്ള തമ്പുരാൻ ലോട്ടറി സ്റ്റാളിൽ നിന്നാണ് ഭാഗ്യ ടിക്കറ്റ് വിറ്റത്.

ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസി ഉടമ അനീഷിന്റെ നേതൃത്വത്തിലുള്ള വിതരണ ശൃംഖല വഴിയാണ് ടിക്കറ്റ് തമ്പുരാൻ ലോട്ടറി സ്റ്റാളിലെത്തിയത്. ക്രിസ്മസ്–ന്യൂ ഇയർ ബമ്പർ ഉൾപ്പെടെയുള്ള പ്രധാന സമ്മാനങ്ങൾ മുൻപും മുത്തു ഏജൻസി വഴി വിറ്റ ടിക്കറ്റുകൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

പ്രാഥമിക വിവരങ്ങൾ പ്രകാരം സുജിത് എന്ന വ്യക്തിക്കാണ് 30 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. വിജയിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലോട്ടറി വകുപ്പ് അധികൃതർ സ്ഥിരീകരിക്കേണ്ടതുണ്ട്.

Leave a Reply