You are currently viewing പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു

പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു

തലശ്ശേരി ∼ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടറിൽ ടിപ്പർ ഇടിച്ച് മരിച്ചു അധ്യാപികയ്ക്ക് ദാരുണാന്ത്യം. മാഹി ബൈപ്പാസിൽ പള്ളൂരിനടുത്ത് ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ പള്ളൂർ ഇരട്ടപ്പിലാക്കൂൽ നവധാര റോഡിലെ ഐശ്വര്യയിൽ താമസിക്കുന്ന രമിത (40)യാണ് മരിച്ചത്.

സമീപത്തെ സർവീസ് റോഡിൽ മാഹി പോലീസ് ചെങ്കൽ ലോറികൾ പരിശോധിക്കുന്നതിനിടയിൽ  പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ടിപ്പർ ലോറിയാണ് സ്കൂട്ടറിലിടിച്ചത്. ഗുരുതരമായി പരിക്കേറ്റ രമിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രമിത പാലയാട് സർവകലാശാല ക്യാമ്പസിലെ ആന്ത്രപ്പോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് മാഹി പോലീസ് അന്വേഷണം ആരംഭിച്ചു.

സമീപത്തെ സർവീസ് റോഡിൽ മാഹി പോലീസ് ചെങ്കൽ ലോറികൾ പരിശോധിക്കുന്നുണ്ടായിരുന്നു. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ടിപ്പർലോറിയാണ് അപകടം ഉണ്ടാക്കിയത്. ഇന്നല് വൈകിട്ട് ഓടെയാണ് അപകടം. രമിത പാലയാട് സർവകലാശാല കാമ്പസിൽ ആന്ത്രപ്പോളജി വിഭാഗം ഗസ്റ്റ് ലക്ചററാണ്.

Leave a Reply