
പാലാ–തൊടുപുഴ റൂട്ടിലെ പിഴക് പെട്രോൾ പമ്പിന് സമീപം ഇന്ന് വൈകിട്ട് നടന്ന വാഹനാപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു. പിഴക് ബംഗ്ലാംകുന്ന് കോളനിയിൽ കൊണ്ടൂർ വീട്ടിൽ ജോസ് കെ.വി. (60) ആണ് മരിച്ചത്.
കാൽനടയായി ലോട്ടറി വിൽപ്പന നടത്തുന്ന ജോസിനെ, റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്ത് വേഗത്തിൽ എത്തിയ കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസിനെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
