
പിറവം: സുഹൃത്തിന്റെ അമ്മയെ ഫോണിൽ ചീത്തവിളിച്ചെന്നാരോപിച്ച് സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കക്കാട് പൊതുകുന്നത്ത് അരുൺ പ്രകാശ് (31) ആണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലായിരുന്നു സംഭവം. ആക്രമണത്തിൽ 70 ശതമാനത്തോളം പൊള്ളലേറ്റ അരുൺ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് 6.30ഓടെയാണ് മരണം സംഭവിച്ചത്.

കക്കാട് പെരുമ്പിള്ളിൽ ജിഷ്ണുവാണ് അരുണിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനിടെ ജിഷ്ണുവിനും പൊള്ളലേറ്റിരുന്നു. ഇയാളും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിൽ ജിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന സാൽബറിൻ, ദേവ്, ചന്ദ്രൻ എന്നിവരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.