
തിരുവനന്തപുരം:പേട്ട റെയിൽവേ ആശുപത്രിയിൽ മാലിന്യ സംസ്കരണവും ശുചിത്വ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നൽകിയതിന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥനായ ശ്രീ പ്രമോദ് ആർ. പി.യെ കേന്ദ്ര റെയിൽവേ മന്ത്രി ആദരിച്ചു. ഇതിന്റെ ഭാഗമായി 2025 ഫെബ്രുവരിയിൽ പേട്ട റെയിൽവേ ആശുപത്രിക്ക് എൻഎബിഎച്ച് (NABH) എൻട്രി ലെവൽ എസ്എച്ച്സിഒ (SHCO) അംഗീകാരം ലഭിച്ചിരുന്നു. രാജ്യത്തെ ഡിവിഷണൽ റെയിൽവേ ആശുപത്രികളിൽ ആദ്യമായാണ് ഈ അംഗീകാരം നേടുന്നത്.

നാഷണൽ അക്ക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് നൽകുന്ന എൻഎബിഎച്ച് എൻട്രി ലെവൽ എസ്എച്ച്സിഒ സർട്ടിഫിക്കേഷൻ, ചെറിയ ആരോഗ്യസ്ഥാപനങ്ങൾ പാലിക്കേണ്ട അടിസ്ഥാന ഗുണനിലവാര, സുരക്ഷ, ശുചിത്വ മാനദണ്ഡങ്ങൾ അംഗീകരിക്കുന്നതാണ്. പിയർ-റിവ്യൂ ചെയ്ത ദേശീയ മാർഗനിർദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ നേട്ടം, സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ ലക്ഷ്യങ്ങളുമായി ചേരുന്ന രീതിയിൽ റെയിൽവേ ആരോഗ്യസംവിധാനത്തിലെ ഒരു സുപ്രധാന മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.