
ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെയും സിസ്റ്റർ സ്നേഹ ഡി.എം.യുടെയും പിതാവും ഫാ. ജോബിൻ പൂവണ്ണത്തിലിന്റെ വല്യപ്പച്ചനുമായ ശ്രീ. ജോയ് പൂവണ്ണത്തിൽ അന്തരിച്ചു. നിത്യവിശ്രമത്തിനായി ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ട പരേതന്റെ ആത്മാവിന് കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും നിത്യശാന്തി നേർന്നു.

സെപ്റ്റംബർ 6 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഭൗതിക ശരീരം വേറ്റിനാട്ടിലുള്ള ഭവനത്തിൽ കൊണ്ടുവരും.

സെപ്റ്റംബർ 7 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ പിരപ്പൻകോട് സെന്റ് ജോൺസ് മെഡിക്കൽ വില്ലേജിലെ സെന്റ് മദർ തെരേസ ദൈവാലയത്തിൽ പൊതുദർശനത്തിനും അന്തിമോപചാരം അർപ്പിക്കാനും അവസരമുണ്ടാകും.
വൈകിട്ട് 4 മണിക്ക് അഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ പിരപ്പൻകോട് ദൈവാലയ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും പ്രാർത്ഥനകളിൽ ഓർക്കണമെന്ന് അഭ്യർഥിച്ചു.