You are currently viewing പാലക്കാട്: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

പാലക്കാട്: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇമെയിൽ ആയി ലഭിച്ച പരാതിയിൽ, ബലാൽസംഗം ചെയ്തതായും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിപ്പിച്ചതായുമാണ് ആരോപണം.

ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധനയ്ക്കായി പത്തനം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡിവൈഎഫ്ഐയും യുവമോർച്ചയും ഉൾപ്പെടെയുള്ള പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ശക്തമായ പോലീസ് സുരക്ഷയിലാണ് രാഹുലിനെ ആശുപത്രിയിൽ എത്തിച്ചതും പരിശോധനയ്ക്ക് ശേഷം തിരിച്ചുകൊണ്ടുപോയതും.
പത്തനംതിട്ടയും പാലക്കാടും കേന്ദ്രീകരിച്ച് നടത്തിയ ദീർഘകാല അന്വേഷണത്തിനൊടുവിലാണ് പ്രത്യേക അന്വേഷണസംഘം രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply