You are currently viewing അമ്പലപ്പുഴ പുറക്കാട് യുവാവ് കടലിൽ ചാടി മരിച്ചു

അമ്പലപ്പുഴ പുറക്കാട് യുവാവ് കടലിൽ ചാടി മരിച്ചു

അമ്പലപ്പുഴ: ചെങ്ങന്നൂർ വെണ്മണി സ്വദേശി ഉജ്വൽ (26) പുറക്കാട് കടലിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 8.30യാണ് ഒരു യുവതിയോടൊപ്പം പുറക്കാട് കടൽത്തീരത്തെത്തിയതായാണ് വിവരം.
ഇരുവരും സമീപത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം മറ്റൊരു കടയിൽ നിന്ന് പേന വാങ്ങി കടൽത്തീരത്തേക്ക് പോയതായി ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് രാവിലെ പത്ത് മണിയോടെയാണ് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന മത്സ്യത്തൊഴിലാളികൾ കടലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

വിവരമറിയിച്ചതിനെ തുടർന്ന് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തുടർനടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
യുവാവ് എത്തിയ സ്കൂട്ടറിൽ നിന്ന് ഓഫാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇയാളോടൊപ്പം എത്തിയ യുവതിയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply