You are currently viewing കാർ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു.

കാർ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു.

കായംകുളം ∙ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. കായംകുളം ചിറക്കടവ് രേവതിയിൽ ലവകുമാറിന്റെയും സിന്ധുവിന്റെയും മകൻ അശ്വിൻ (19) ആണ് മരിച്ചത്. നൂറനാട് പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു.

ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. വലിയഴിക്കൽ ഭാഗത്തുനിന്ന് തൃക്കുന്നപ്പുഴയിലേക്കു സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രാമധ്യേ റോഡിലെ വലിയ കുഴിയിൽ കാർ വീണതോടെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ വീടിന്റെ മതിലിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയും ചെയ്തതായാണ് വിവരം.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അശ്വിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും നാട്ടുകാർ ഉടൻ കരിയിലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അശ്വിന്റെ ജീവൻ രക്ഷിക്കാനായില്ല. കാലിന് പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു; അപകടത്തിന്റെ കാരണം വിശദമായി അന്വേഷിച്ചുവരികയാണ്.

Leave a Reply