You are currently viewing കോന്നി–വെട്ടൂർ–കൊന്നപ്പാറ റോഡ് ഉദ്ഘാടനം ഫെബ്രുവരി 11ന്

കോന്നി–വെട്ടൂർ–കൊന്നപ്പാറ റോഡ് ഉദ്ഘാടനം ഫെബ്രുവരി 11ന്

കോന്നി: ആറു കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ കോന്നി–വെട്ടൂർ–കൊന്നപ്പാറ റോഡിന്റെ ഉദ്ഘാടനം ഫെബ്രുവരി 11ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ വെട്ടൂർ ജംഗ്ഷനിൽ നിർവഹിക്കും. പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കെ. യു. ജനീഷ് കുമാർ എംഎൽഎ ശിലാഫലക അനാഛാദനം നടത്തും.

കോന്നി മെഡിക്കൽ കോളജിലേക്കുള്ള യാത്ര സുഗമമാക്കുന്നതോടൊപ്പം ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രയോജനകരമായ രീതിയിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ബി.സി (ബിറ്റുമിനസ് കോൺക്രീറ്റ്) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.

ഉദ്ഘാടന ചടങ്ങിൽ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. വി. അമ്പിളി, എസ്. സന്തോഷ് കുമാർ എന്നിവർ പങ്കെടുക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും.

Leave a Reply