You are currently viewing അമ്പൂരി കൂമ്പിച്ചൽകടവ് പാലം ഇന്ന് ഉദ്ഘാടനം

അമ്പൂരി കൂമ്പിച്ചൽകടവ് പാലം ഇന്ന് ഉദ്ഘാടനം

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. തൊടുമല ഉൾപ്പെടെയുള്ള ആദിവാസ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു.

19 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലത്തിന് 253 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. മഴക്കാലങ്ങളിൽ യാത്രാ ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രദേശവാസികൾക്ക് ഈ പാലം വലിയ ആശ്വാസമാകും.

പാലം തുറക്കുന്നതോടെ ആദിവാസ മേഖലകളുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് പുതിയ വഴികൾ തുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഗതാഗത സൗകര്യം മെച്ചപ്പെടുന്നതോടെ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വ്യാപാരം തുടങ്ങിയ മേഖലകളിലും അനുകൂല മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Leave a Reply