
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽനിന്ന് കായലിൽ വീണ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി പ്രവിൻ (42) നെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു.

ഫിഷറീസ് വകുപ്പ്, കോസ്റ്റൽ പൊലീസ്, മറ്റ് രക്ഷാപ്രവർത്തക സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. കാണാതായ പ്രവിനെ എത്രയും വേഗം കണ്ടെത്തുന്നതിനായി വിവിധ രക്ഷാപ്രവർത്തക സംവിധാനങ്ങളെ ഏകോപിപ്പിച്ചാണ് ദൗത്യം പുരോഗമിക്കുന്നത്.
കായലിലും സമീപപ്രദേശങ്ങളിലുമായി വിവിധ സംഘങ്ങൾ പരിശോധന തുടരുകയാണ്. പ്രവിനെ കണ്ടെത്തുന്നതുവരെ തിരച്ചിൽ പ്രവർത്തനങ്ങൾ ശക്തമായി തുടരാനാണ് അധികൃതരുടെ തീരുമാനം.