You are currently viewing അഭിരാം കൊലക്കേസ്: രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

അഭിരാം കൊലക്കേസ്: രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്ത് ഐശ്വര്യയെ പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊലപാതകത്തെക്കുറിച്ച് ഐശ്വര്യയ്ക്ക് നേരത്തേ അറിവുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിന്റെ ഗൂഢാലോചനയിലും ഇവർക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കൃത്യത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനും പ്രതികൾക്ക് ഒളിവിൽ പോകാനും അന്വേഷണത്തെ വഴിതെറ്റിക്കാനും ഐശ്വര്യ സഹായിച്ചെന്നാണ് പോലീസിന്റെ ആരോപണം.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കൊലപാതകം നേരിട്ട് നടത്തിയ 17കാരനായ മുഖ്യപ്രതി, രണ്ടാം പ്രതി ഉമർ മുഫ്തർ, ഉമറിന്റെ മറ്റൊരു പെൺസുഹൃത്തായ അനന്ത, ഇപ്പോൾ അറസ്റ്റിലായ ഐശ്വര്യ എന്നിവരാണ് പിടിയിലായത്.

വ്യക്തമായ ആസൂത്രണത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുടെ വിശദാംശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply