You are currently viewing ദേശീയപാതയുടെ പൂർത്തിയായ ഭാഗങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: മുഖ്യമന്ത്രി

ദേശീയപാതയുടെ പൂർത്തിയായ ഭാഗങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: മുഖ്യമന്ത്രി

ആലപ്പുഴ: സംസ്ഥാനത്ത് പൂർത്തിയായ ദേശീയപാതയുടെ ഭാഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തി ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആലപ്പുഴ–ചങ്ങനാശ്ശേരി റോഡ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം സംസാരിക്കുകയായിരുന്നു.

ചങ്ങനാശ്ശേരി പെരുന്ന ജംഗ്ഷൻ മുതൽ ആലപ്പുഴ കളർകോട് ജംഗ്ഷൻ വരെയുള്ള 24.16 കിലോമീറ്റർ നീളമുള്ള റോഡ് 752 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്

ആലപ്പുഴ–കോട്ടയം മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗതപാതയായ ഈ റോഡിൻ്റെ നവീകരണം പ്രദേശത്തിന്റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം

Leave a Reply