You are currently viewing മാവേലിക്കരയിൽ ദാരുണ അപകടം: ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് വിദ്യാർത്ഥികൾ മരിച്ചു

മാവേലിക്കരയിൽ ദാരുണ അപകടം: ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് വിദ്യാർത്ഥികൾ മരിച്ചു

മാവേലിക്കര: ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് ദാരുണാന്ത്യം. പെരിങ്ങിലിപ്പുറം കാട്ടുത്തറയിൽ മധു–കവിത ദമ്പതികളുടെ മകൻ മാനവ് (18), രതീഷ്–സൗമ്യ ദമ്പതികളുടെ മകൻ ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് മാവേലിക്കര മിച്ചൽ ജങ്ഷനിൽ അപകടം നടന്നത്. മാവേലിക്കരയിലെ ടർഫിൽ ഫുട്ബോൾ കളി കഴിഞ്ഞ ശേഷം, ഓലകെട്ടി അമ്പലത്തിന് സമീപമുള്ള സുഹൃത്തിനെ വീട്ടിലാക്കി മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും,ടിപ്പർ ലോറിയുമായി കൂട്ടിയിരിക്കുകയായിരുന്നു. അപകടത്തിൽ മാനവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ഉടൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply