
തൃശ്ശൂർ: കോടാലിയിൽ ഹൃദയഭേദകമായ സംഭവത്തിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. ആൽജോയാണ് മരിച്ചത്. സഹോദരൻ അനോജും പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം അവകാഡോ ജ്യൂസ് കുടിച്ച ശേഷം ഉറങ്ങാൻ പോയ കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടായപ്പോൾ ആദ്യം ഭക്ഷ്യവിഷബാധയെന്നാണ് കുടുംബം കരുതിയത്. തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതോടെയാണ് പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചത്. ഇരുവരുടെയും ശരീരത്തിൽ കടിയേറ്റ പാടുകളും കണ്ടെത്തി.
തുടർന്ന് നടത്തിയ ചികിത്സയ്ക്കിടെ ആൽജോ മരിച്ചു. ഗുരുതരാവസ്ഥയിൽ കഴിയുന്ന അനോജിനെ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
സംഭവത്തിന് പിന്നാലെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. ശങ്കുവരയൻ/വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണെന്നാണ് പ്രാഥമിക നിഗമനം.