
കുമരകം: കുമരകത്തെ പാരഡൈസ് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് എട്ടുവയസുകാരൻ ദാരുണമായി മരിച്ചു. മലപ്പുറം സ്വദേശികളുടെ മകനായ നൊഹാൻ (8) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്.

സംഭവത്തിന് പിന്നാലെ കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന സമയത്ത് കുട്ടി നീന്തൽക്കുളത്തിന് സമീപം കളിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റിസോർട്ടിലെ സുരക്ഷാ സംവിധാനങ്ങൾ, ജീവനക്കാരുടെ മേൽനോട്ടം എന്നിവ ഉൾപ്പെടെ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.