You are currently viewing വൈറ്റ് ഹൗസ് മാധ്യമ വിരുന്നിനിടെ  വെടിവെപ്പ്; ട്രംപ്, വൈസ് പ്രസിഡന്റ്  എന്നിവർ സുരക്ഷിതർ

വൈറ്റ് ഹൗസ് മാധ്യമ വിരുന്നിനിടെ വെടിവെപ്പ്; ട്രംപ്, വൈസ് പ്രസിഡന്റ് എന്നിവർ സുരക്ഷിതർ

ഡൊണാൾഡ് ട്രംപിൻ്റെ വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്‌സ് അസോസിയേഷൻ ഡിന്നർ പരിപാടിക്കിടെ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് ഇന്ന് പുലർച്ചെ വാഷിംഗ്ടൺ ഹിൽട്ടണിലെ ഹാളിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെയും അദ്ദേഹത്തിൻറെ ഭാര്യയും അടിയന്തരമായി ഒഴിപ്പിച്ചു. പ്രസിഡൻ്റും ഫസ്റ്റ് ലേഡി മെലാനിയ ട്രംപും വൈസ് പ്രസിഡൻ്റ് ജെഡി വാൻസും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇവർക്കൊന്നും പരിക്കില്ല.

വേദിയുടെ പ്രവേശന ഭാഗത്തിന് സമീപം വെടിയൊച്ച പോലെയുള്ള ശബ്ദം കേട്ടതോടെയാണ് സംഭവം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രസിഡന്റും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്ന ഹാളിന് പുറത്താണ് ആക്രമി വെടിവെപ്പ് നടത്തിയതെന്നാണ് വിവരം.

അഭിപ്രായ സ്വാതന്ത്ര്യത്തിനായി സംഘടിപ്പിച്ചതും രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവർത്തകരെയും ഒരുമിപ്പിക്കുന്നതുമായ ഈ പരിപാടി ഇത്തരം സംഭവത്താൽ താൽക്കാലികമായി തടസ്സപ്പെട്ടതായി വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു, ആക്രമിയെ സീക്രട്ട് സർവീസും മറ്റ് നിയമപ്രവർത്തകരും വേഗത്തിൽ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

ഒരു സുരക്ഷാ ഉദ്യോഗസ്ഥന് അടുത്ത ദൂരത്തിൽ വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് വെസ്റ്റിന്റെ സഹായത്തോടെ ഗുരുതര പരിക്ക് ഒഴിവായതായും ഇപ്പോൾ ആരോഗ്യനില സ്ഥിരതയിലാണെന്നും ട്രംപ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ പൊതുചടങ്ങുകളെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, എല്ലാവരും സുരക്ഷിതരാണെന്നും പരിപാടി 30 ദിവസത്തിനുള്ളിൽ വീണ്ടും നടത്തുമെന്നും ട്രംപ് അറിയിച്ചു.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply