You are currently viewing രാജാരവിവർമ്മയുടെ 178-ാംജന്മദിനദിനാഘോഷം ശ്രീകുമാരൻ തമ്പി ഉദ്ഘാടനം  ചെയ്തു

രാജാരവിവർമ്മയുടെ 178-ാംജന്മദിനദിനാഘോഷം ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു

രാജാരവിവർമ്മയുടെ 178-ാംജന്മദിനദിനാഘോഷം അദ്ദേഹത്തിന്റെ ജന്മഗൃഹമായ കിളിമാനൂർ കൊട്ടാരത്തിൽ ഇന്ന് പ്രശസ്ത ഗാനരയിതാവും സിനിമ സംവിധായകനുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു .

1848-ൽ കിളിമാനൂരിൽ ജനിച്ച രാജാരവിവർമ്മ, ദേവതകളും പുരാണകഥാപാത്രങ്ങളും യാഥാർത്ഥ്യബോധത്തോടെ ചിത്രീകരിച്ച ആദ്യകാല ഇന്ത്യൻ ചിത്രകാരന്മാരിൽ പ്രമുഖനാണ്. അദ്ദേഹത്തിന്റെ ശാകുന്തള, ഹംസത്തോട് സംസാരിക്കുന്ന ധമയെന്തി തുടങ്ങിയ ചിത്രങ്ങൾ ഇന്നും ലോകമെമ്പാടും പ്രശസ്തമാണ്. സാധാരണ ജനങ്ങളിലേക്കും കല എത്തിക്കാൻ ലിതോഗ്രാഫ് പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചതും അദ്ദേഹത്തിന്റെ മറ്റൊരു വലിയ സംഭാവനയാണ്

Leave a Reply