You are currently viewing 5000 വാട്സിന് മുകളിലുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ ത്രീ ഫേസിലേക്ക് മാറണം: കെഎസ്ഇബി

5000 വാട്സിന് മുകളിലുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ ത്രീ ഫേസിലേക്ക് മാറണം: കെഎസ്ഇബി

5000 വാട്സിന് മുകളിലുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ ത്രീ ഫേസിലേക്ക് മാറണം: കെഎസ്ഇബി

തിരുവനന്തപുരം: 5000 വാട്സിന് മുകളിലുള്ള കണക്റ്റഡ് ലോഡുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ നിർബന്ധമായും ത്രീ ഫേസ് കണക്ഷനിലേക്ക് മാറണമെന്ന് കെഎസ്ഇബി അറിയിച്ചു. കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 ലെ വകുപ്പ് 8 പ്രകാരമാണ് ഈ നിർദ്ദേശം.

ഒരു ഫേസിൽ വൈദ്യുതി തടസ്സപ്പെട്ടാലും മറ്റ് രണ്ട് ഫേസുകളിലൂടെ വൈദ്യുതി ലഭ്യമാകുന്നതിനാൽ ത്രീ ഫേസ് സംവിധാനത്തിലേക്ക് മാറുന്നത് വൈദ്യുതി മുടങ്ങാനുള്ള സാധ്യത കുറയ്ക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. കൂടാതെ, ആകെ വൈദ്യുത ലോഡ് മൂന്ന് ഫേസുകളിലായി വിഭജിക്കപ്പെടുന്നതിനാൽ വയറിംഗിന്റെ സുരക്ഷയും വൈദ്യുതി ഉപകരണങ്ങളുടെ ദീർഘായുസും ഉറപ്പാക്കാൻ ഇത് സഹായകരമാകുമെന്നും അധികൃതർ അറിയിച്ചു.

ഫേസ് മാറ്റത്തിനായി ഉപഭോക്താക്കൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിൽ ബന്ധപ്പെടാം. 9496001912 എന്ന നമ്പരിലേക്ക് വാട്സാപ് സന്ദേശം അയച്ചും സമീപത്തെ സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ടും അപേക്ഷ നൽകാവുന്നതാണ്.

Leave a Reply