You are currently viewing കേരളകൗമുദി ലേഖകൻ ബി. അംബുജൻ (54) അന്തരിച്ചു

കേരളകൗമുദി ലേഖകൻ ബി. അംബുജൻ (54) അന്തരിച്ചു

കൊല്ലം: കേരളകൗമുദി മൺറോത്തുരുത്ത് ലേഖകനും കോൺഗ്രസ് നേതാവുമായ കിഴക്കേകല്ലട ചൈത്രത്തിൽ ബി. അംബുജൻ (54) അന്തരിച്ചു. വീട്ടുമുറ്റത്തെ മാവിന്റെ ശിഖരം മുറിക്കുന്നതിനിടെ കാൽവഴുതി താഴെ വീണുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.

വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു അപകടം. ഏറെ നേരം കഴിഞ്ഞിട്ടും അംബുജനെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് അദ്ദേഹം വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാരലൽ കോളേജ് അദ്ധ്യാപകനായിരുന്ന അംബുജൻ മാധ്യമ-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. കേരളകൗമുദി മൺറോത്തുരുത്ത് ലേഖകനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു.

അംബുജന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

ഭാര്യ: ബിനിത (അദ്ധ്യാപിക, പുനലൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസ്).
മകൻ: അശ്വിൻ (എം.ബി.ബി.എസ് വിദ്യാർത്ഥി).

Leave a Reply