
ദുബായ്: ദുബായ് ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിലുണ്ടായ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിൽ കൊട്ടാരക്കര പട്ടാഴി സ്വദേശി മലയാളി യുവാവ് മരിച്ചു. പട്ടാഴി സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്.

ശൈഖ് സായിദ് റോഡിലെ ദി കാർ സൂപ്പർ സ്റ്റോർ എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഇവിടെ വീഡിയോഗ്രാഫറായി ജോലി ചെയ്തുവരികയായിരുന്നു ഷിജിൻ.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഷിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റ് അഞ്ച് പേർക്ക് കൂടി പരിക്കേറ്റതായാണ് വിവരം.
ഏകദേശം എട്ട് മാസം മുമ്പാണ് ഷിജിൻ പോൾ ദുബായിലെത്തിയത്. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.