
കൊട്ടാരക്കര: മണികണ്ഠൻ ആൽത്തറ മുതൽ ഗണപതി അമ്പലം വരെയുള്ള റോഡിന്റെ വശങ്ങളിൽ എം.എൽ.എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് സ്ട്രീറ്റ് ബ്യൂട്ടിഫിക്കേഷൻ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി ആധുനിക വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എം.എൽ.എ കെ.എൻ. ബാലഗോപാൽ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡിന്റെ വശങ്ങൾ കൂടുതൽ മനോഹരമാക്കുന്നതിനും രാത്രികാല യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
റോഡിന്റെ പ്രധാന ഭാഗങ്ങളിൽ ആധുനിക രീതിയിലുള്ള വഴിവിളക്കുകൾ സ്ഥാപിക്കുന്നതോടെ പ്രദേശത്തിന്റെ രാത്രികാല ദൃശ്യഭംഗി മെച്ചപ്പെടുന്നതിനൊപ്പം പൊതുജനങ്ങൾക്ക് കൂടുതൽ സുരക്ഷിതമായ യാത്രാസൗകര്യവും ലഭിക്കുമെന്നാണ് പ്രതീക്ഷ.