You are currently viewing ഐപിഎല്ലിൽ ആവേശ രാത്രി; ആർസിബിയും സിഎസ്‌കെയും വിജയപാതയിൽ

ഐപിഎല്ലിൽ ആവേശ രാത്രി; ആർസിബിയും സിഎസ്‌കെയും വിജയപാതയിൽ

ഐപിഎല്ലിൽ ഇന്നലെ റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു രണ്ട് വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി

ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി. തിലക് വർമ്മ 42 പന്തിൽ 57 നേടി ടീമിൻ്റെ ടോപ് സ്‌കോററായി. ബെംഗളൂരുവിനായി ഭുവനേശ്വർ കുമാർ നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി.

മറുപടി ബാറ്റിംഗിൽ അവസാന പന്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി ക്രുണാൽ പാണ്ഡ്യ 73 ട്രാന്‍സ് എടുത്തു. മുംബൈയ്ക്കായി കോർബിൻ ബോഷ് നാല് വിക്കറ്റ് സ്വന്തമാക്കി. മികച്ച പ്രകടനത്തിന് ഭുവനേശ്വർ കുമാറിനെ പ്ലെയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു.

മറ്റൊരു മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് വിക്കറ്റിന് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി. ജോഷ് ഇംഗ്ലിസ് 33 പന്തിൽ 85 റൺസും, ഷഹബാസ് അഹമ്മദ് 43 റൺസും എടുത്തു.

മറുപടി ബാറ്റിങ്ങിൽ ഉർവിൽ പട്ടേലിൻ്റെ 23 പന്തിൽ 65 റൺസിന്റെ മികവിൽ ചെന്നൈ 19.2 ഓവറിൽ വിജയം നേടി.

ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30ന് ഏറ്റുമുട്ടും.

Leave a Reply