You are currently viewing പയ്യന്നൂരിൽ സ്കൂട്ടറിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു

പയ്യന്നൂരിൽ സ്കൂട്ടറിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു

പയ്യന്നൂർ: പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് ചപ്പാരപ്പടവ് സ്വദേശിനി മരിച്ചു. ചപ്പാരപ്പടവ് കൊട്ടക്കാനം സ്വദേശിനിയായ കെ.കെ.പി. ആയിഷ (62) ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. കരിവെള്ളൂർ ഓണക്കുന്നിൽ നടന്ന വിവാഹച്ചടങ്ങിൽ സഹോദരനൊപ്പം പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിറകിൽ ചെറുപുഴ ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ആയിഷയെയും സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ അബൂബക്കറിനെയും പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ആയിഷയുടെ ജീവൻ രക്ഷിക്കാനായില്ല. അബൂബക്കറിന് പരിക്കേറ്റിട്ടുണ്ട്.

ഭർത്താവ്: പരേതനായ മുഹമ്മദ്.
മക്കൾ: സാഹിദ, റഷീദ.
മരുമക്കൾ: റഷീദ്, ഷഫീഖ്.
സഹോദരങ്ങൾ: ഹനീഫ, അബൂബക്കർ, നസീർ, ഇബ്രാഹിംകുട്ടി.

Leave a Reply