You are currently viewing ശാസ്താംകോട്ടയിൽ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

ശാസ്താംകോട്ടയിൽ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

ശാസ്താംകോട്ടയിൽ യുവാവ് തീവണ്ടിക്കു മുന്നിൽ ചാടി മരിച്ചു. പടിഞ്ഞാറെ കല്ലട കാരാളിമുക്ക് ആദിത്യ വിലാസത്തിൽ ജയരാജ് (28) ആണ് മരിച്ചത്.

കാരാളിമുക്ക്-കടപുഴ റോഡിൽ കണത്താർകുന്നം നെടുമ്പുറത്ത് പാലത്തിനു സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മാതൃസഹോദരന്റെ ബൈക്കിൽ എത്തിയ ജയരാജ് കൊല്ലത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനിന്റെ മുൻപിലേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് വിവരം റെയിൽവേ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ആർപിഎഫും കേരള പൊലീസ്യുടെ ശാസ്താംകോട്ട പൊലീസും സ്ഥലത്തെത്തി ട്രാക്കിൽ നിന്നുള്ള മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്ത് കണ്ടെത്തിയ ബൈക്കിന്റെ അടിസ്ഥാനത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Leave a Reply