You are currently viewing പുനലൂർ: മണ്ണിടിച്ചിലിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു

പുനലൂർ: മണ്ണിടിച്ചിലിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു

കൊല്ലം ജില്ലയിലെ പുനലൂരിൽ ലോറിയുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. വൻമള വള്ളിയയ്യത്ത് പുത്തൻ വീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്.

മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിക്കിടന്ന സിജുവിനെ രക്ഷപ്പെടുത്താൻ മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് തുടരുന്ന ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ ദുസ്സാധ്യമാക്കിയതായി അധികൃതർ അറിയിച്ചു.

രക്ഷാപ്രവർത്തകർ ഏറെ പ്രയത്‌നിച്ചാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മൃതദേഹം പുനലൂർ താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.
സിജുവിന്റെ ഭാര്യ റീനയാണ്. രണ്ട് മക്കളുണ്ട്.

Leave a Reply