You are currently viewing ഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജിലെ ആദ്യ വനിതാ  പ്രിൻസിപ്പലായി പ്രൊഫ.  സൂസൻ ഏലിയാസ് നിയമിതയായി

ഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജിലെ ആദ്യ വനിതാ പ്രിൻസിപ്പലായി പ്രൊഫ. സൂസൻ ഏലിയാസ് നിയമിതയായി

ഡൽഹിയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ സെൻറ് സ്റ്റീഫൻസ് കോളേജ് പതിനാലാമത് പ്രിൻസിപ്പലായി ചെന്നൈയിൽ നിന്നുള്ള പ്രമുഖ അക്കാദമിക് പണ്ഡിതയായ പ്രൊഫ. സൂസൻ ഏലിയാസിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. കേരളത്തിലെ റാന്നി സ്വദേശിനിയായ അവർ കോളേജിന്റെ 145 വർഷത്തെ ചരിത്രത്തിൽ പ്രിൻസിപ്പൽ പദവിയിലെത്തുന്ന ആദ്യ വനിതയാണ്.

2026 മെയ് 12-ന് കോളേജ് ചെയർമാനും ഡൽഹി ബിഷപ്പുമായ പോൾ സ്വരൂപ് ആണ് നിയമനം സ്ഥിരീകരിച്ചത്. 2026 ജൂൺ 1-ന് പ്രൊഫ. എലിയാസ് പുതിയ ചുമതലയേൽക്കും.

മൾട്ടി മീഡിയ ടെക്നോളജിയിൽ വിദഗ്ധയും കമ്പ്യൂട്ടർ സയൻസ് പ്രൊഫസറുമായ പ്രൊഫ. എലിയാസിന് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അക്കാദമിക്-ഭരണപരിചയമുണ്ട്. വിഐടി വെല്ലൂർ, ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് തുടങ്ങിയ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ച അവർ നിലവിൽ ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ പ്രോ വൈസ് ചാൻസലർ (ഗവേഷണം) ആയും പ്രവർത്തിച്ച് വരികയായിരുന്നു

1928-ൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയെങ്കിലും, ഒരു വനിത പ്രിൻസിപ്പൽ സ്ഥാനത്തെത്തുന്നത് കോളേജിന്റെ ചരിത്രത്തിലെ നിർണായക നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply