You are currently viewing കാൽവഴുതി വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമം; ടെക്‌നോപാർക്ക് ജീവനക്കാരി ആറ്റിൽ മുങ്ങി മരിച്ചു

കാൽവഴുതി വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമം; ടെക്‌നോപാർക്ക് ജീവനക്കാരി ആറ്റിൽ മുങ്ങി മരിച്ചു

വാമനപുരം: സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടെക്‌നോപാർക്ക് ജീവനക്കാരി ആറ്റിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു ദാരുണ സംഭവം.

സുഹൃത്തുക്കൾക്കൊപ്പമാണ് അനുപമ പൊന്മുടിയിലേക്ക് സന്ദർശനത്തിന് പോയത്. വിതുര-ചന്തമുക്ക് താവയ്ക്കൽ ആറ്റിലെ പടിക്കട്ടിലൂടെ നടക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാൽവഴുതി വെള്ളത്തിലേക്ക് വീണു. ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അനുപമയും ആറ്റിൽ വീണത്.

സുഹൃത്തിനെ കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തിയെങ്കിലും അനുപമ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് അനുപമയെ പുറത്തെടുത്ത് ഉടൻ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply