You are currently viewing ദുബായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും അഞ്ച് വയസുകാരിയായ മകളും മരിച്ചു.

ദുബായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും അഞ്ച് വയസുകാരിയായ മകളും മരിച്ചു.

ദുബായ്: ദുബായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും അഞ്ച് വയസുകാരിയായ മകളും മരിച്ചു. പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ താമസിക്കുന്ന ആർഷ (35), മകൾ റൂഹി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു അപകടം.

സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തിറങ്ങിയ ആർഷ കാർ നിർത്തിയ ശേഷം മകളോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് മറ്റൊരു വാഹനം ഇടിച്ചതെന്നാണ് നാട്ടിൽ ലഭിച്ച വിവരം. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്.

ഓൺലൈൻ ബിസിനസ് നടത്തി വരികയായിരുന്ന ആർഷ കുറെ വർഷങ്ങളായി ഭർത്താവ് നിഹിലിനൊപ്പമാണ് ദുബായിൽ താമസിച്ചിരുന്നത്. നിഹിലിന്റെ അച്ഛനും സഹോദരനും ഭാര്യയും കുടുംബവും ദുബായിൽ തന്നെയാണ് കഴിയുന്നത്. ആർഷയുടെ സഹോദരി അഷിതയും സമീപ ഫ്ലാറ്റിലാണ് താമസം.

മരണവിവരം അറിഞ്ഞതിനെ തുടർന്ന് ആർഷയുടെ അച്ഛൻ ടി.കെ. പുരുഷോത്തമനും ഭാര്യ ഗീതയും അഴീക്കോട്ടിൽ നിന്ന് ദുബായിലേക്ക് തിരിച്ചു.

Leave a Reply