You are currently viewing കണ്ണൂർ ജില്ലാ കളക്ടറായി പി. വിഷ്ണു രാജ് ഐഎഎസ്

കണ്ണൂർ ജില്ലാ കളക്ടറായി പി. വിഷ്ണു രാജ് ഐഎഎസ്

കണ്ണൂർ: കണ്ണൂർ ജില്ലാ കളക്ടറായി പി. വിഷ്ണു രാജ് ഐഎഎസ് നിയമിതനായി. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം തിങ്കളാഴ്ച ഔദ്യോഗികമായി ചുമതലയേൽക്കും.

നിലവിലെ ജില്ലാ കളക്ടറായ അരുൺ കെ. വിജയൻനെ സ്ഥലം മാറ്റി വ്യവസായ വകുപ്പിന്റെ സെക്രട്ടറി/ഡയറക്ടറായി നിയമിച്ചതോടെയാണ് പുതിയ നിയമനം ഉണ്ടായത്.

ഭരണപരമായ കാര്യങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയ ഉദ്യോഗസ്ഥനായ പി. വിഷ്ണു രാജിന്റെ നിയമനം ജില്ലയിലെ ഭരണ സംവിധാനത്തിന് പുതിയ ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങളും ഉദ്യോഗസ്ഥരും.

Leave a Reply