You are currently viewing ബക്രീദ് അവധിക്കാലത്ത് ബെംഗളൂരു–കണ്ണൂർ സ്പെഷ്യൽ ട്രെയിൻ

ബക്രീദ് അവധിക്കാലത്ത് ബെംഗളൂരു–കണ്ണൂർ സ്പെഷ്യൽ ട്രെയിൻ

ബക്രീദ് അവധിക്കാലത്തെ യാത്രക്കാരുടെ സൗകര്യാർത്ഥം ബംഗളൂരുവിനും കണ്ണൂരിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

ട്രെയിൻ നമ്പർ 06549 ബെംഗളൂരു കാന്റോൺമെന്റ് – കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് 2026 മേയ് 27-ന് (ബുധനാഴ്ച) വൈകിട്ട് 4.30-ന് ബെംഗളൂരു കാന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.50-ന് കണ്ണൂരിൽ എത്തിച്ചേരും. ഈ സർവീസ് ഒറ്റത്തവണ പ്രത്യേക സർവീസായാണ് നടത്തുക.

മടക്ക സർവീസായ ട്രെയിൻ നമ്പർ 06550 കണ്ണൂർ – ബെംഗളൂരു കാന്റോൺമെന്റ് സ്പെഷ്യൽ എക്സ്പ്രസ് 2026 മേയ് 28-ന് (വ്യാഴാഴ്ച) രാവിലെ 10.00-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 12.30-ന് ബെംഗളൂരു കാന്റോൺമെന്റിൽ എത്തിച്ചേരും. ഇതും ഒറ്റത്തവണ പ്രത്യേക സർവീസായിരിക്കും.

ഈ സ്പെഷ്യൽ ട്രെയിനിന് തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ, പോത്തനൂർ ജംഗ്ഷൻ, തിരുപ്പൂർ, ഈറോഡ് ജംഗ്ഷൻ, സേലം ജംഗ്ഷൻ, ബംഗാരപേട്ട് ജംഗ്ഷൻ, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ബക്രീദ് അവധിക്കാലത്ത് ഉണ്ടാകുന്ന യാത്രക്കാരുടെ വലിയ തിരക്ക് പരിഗണിച്ചാണ് പ്രത്യേക ട്രെയിനുകൾ അനുവദിച്ചതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാർ ഈ അധിക സർവീസുകൾ പ്രയോജനപ്പെടുത്തുകയും മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Leave a Reply