
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ വിവിധ ദിവസങ്ങളിൽ അറ്റകുറ്റപ്പണികളും സാങ്കേതിക ജോലികളും നടത്തുന്നതിന്റെ ഭാഗമായി പരശുറാം എക്സ്പ്രസ് ട്രെയിനുകളുടെ സർവീസുകളിൽ മാറ്റം വരുത്തി. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649)
നവംബർ 16, 20 തീയതികളിൽ മംഗളൂരു സെൻട്രലിൽനിന്ന് യാത്ര ആരംഭിക്കുന്ന 16649-ാം നമ്പർ പരശുറാം എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രലിനും കന്യാകുമാരിക്കും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650)
നവംബർ 17, 21 തീയതികളിൽ കന്യാകുമാരിയിൽനിന്ന് യാത്ര ആരംഭിക്കേണ്ട 16650-ാം നമ്പർ പരശുറാം എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽനിന്ന് രാവിലെ 6.15-ന് യാത്ര ആരംഭിക്കും. ഈ ദിവസങ്ങളിൽ കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ഡിവിഷനിൽ ഒന്നിലധികം ദിവസങ്ങളിലായി എൻജിനീയറിങ് ജോലികൾ നടത്തുന്നതിനാലാണ് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർ പുതുക്കിയ സമയക്രമവും സർവീസ് മാറ്റങ്ങളും കണക്കിലെടുത്ത് യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ അറിയിച്ചു.