You are currently viewing എറണാകുളം–ചെന്നൈ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; മെമു സർവീസും വീക്ക്ലി എക്സ്പ്രസും വിപുലീകരിച്ചു

എറണാകുളം–ചെന്നൈ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; മെമു സർവീസും വീക്ക്ലി എക്സ്പ്രസും വിപുലീകരിച്ചു

യാത്രക്കാരുടെ സൗകര്യാർത്ഥം എറണാകുളം ജംഗ്ഷനും ചെന്നൈ എഗ്മോറിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 06056 എറണാകുളം ജംഗ്ഷൻ – ചെന്നൈ എഗ്മോർ എക്സ്പ്രസ് സ്പെഷ്യൽ 2026 മേയ് 31-ന് ഞായറാഴ്ച രാത്രി 11.10-ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ചെന്നൈ എഗ്മോറിൽ എത്തിച്ചേരും.

ട്രെയിനിന് ആലുവ, തൃശൂർ, പാലക്കാട് ജംഗ്ഷൻ, പോത്തനൂർ ജംഗ്ഷൻ, തിരുപ്പൂർ, ഈറോഡ് ജംഗ്ഷൻ, സേലം ജംഗ്ഷൻ, ജോലാർപേട്ട ജംഗ്ഷൻ, കാട്പാടി ജംഗ്ഷൻ, അരക്കോണം ജംഗ്ഷൻ, പെരമ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

മടക്ക സർവീസായ ട്രെയിൻ നമ്പർ 06055 ചെന്നൈ എഗ്മോർ – എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് സ്പെഷ്യൽ 2026 ജൂൺ 1-ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 4.30-ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും. പെരമ്പൂർ, അരക്കോണം ജംഗ്ഷൻ, കാട്പാടി ജംഗ്ഷൻ, ജോലാർപേട്ട ജംഗ്ഷൻ, സേലം ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, തിരുപ്പൂർ, പോത്തനൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ട്രെയിനിലേക്കുള്ള മുൻകൂർ റിസർവേഷൻ 2026 മേയ് 27-ന് രാവിലെ 8 മണിക്ക് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

ഇതിനിടെ പാലക്കാട്–എറണാകുളം മെമു സർവീസ് 8 കോച്ചുകളിൽ നിന്ന് 12 കോച്ചുകളാക്കി ഉയർത്തി. ട്രെയിൻ നമ്പർ 66609 പാലക്കാട്–എറണാകുളം ജംഗ്ഷൻ മെമുവും 66610 എറണാകുളം ജംഗ്ഷൻ–പാലക്കാട് മെമുവും 2026 മേയ് 24 മുതൽ 12 കോച്ചുകളോടെയാണ് സർവീസ് നടത്തുക. ഇതോടെ ദിനംപ്രതി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു.

അതേസമയം മഡ്ഗാവ്–എറണാകുളം ജംഗ്ഷൻ–മഡ്ഗാവ് വീക്ക്ലി എക്സ്പ്രസിലും സ്ഥിരമായി അധിക കോച്ച് അനുവദിച്ചു. ട്രെയിൻ നമ്പർ 10215 മഡ്ഗാവ്–എറണാകുളം ജംഗ്ഷൻ വീക്ക്ലി എക്സ്പ്രസിൽ 2026 മേയ് 24 മുതൽ ഒരു അധിക എസി ത്രീ-ടയർ കോച്ചും, ട്രെയിൻ നമ്പർ 10216 എറണാകുളം ജംഗ്ഷൻ–മഡ്ഗാവ് വീക്ക്ലി എക്സ്പ്രസിൽ മേയ് 25 മുതൽ ഒരു അധിക എസി ത്രീ-ടയർ കോച്ചും ഉൾപ്പെടുത്തും. ഇതോടെ 20 എൽഎച്ച്ബി കോച്ചുകളുമായി സർവീസ് നടത്തിയിരുന്ന ട്രെയിൻ ഇനി 21 കോച്ചുകളോടെയായിരിക്കും സർവീസ് നടത്തുക.

Leave a Reply