
തൃശൂർ: മൈസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ തൃശൂർ വരവൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. വരവൂർ കുമരപ്പനാലിൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെ മകൾ ആര്യ (18) ആണ് മരിച്ചത്.

മൈസൂരിലെ ആദി ചുഞ്ചനഗിരി മെഡിക്കൽ കോളേജ്-യിൽ ബി.എസ്.സി നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു ആര്യ. ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്. കോളേജിൽ നിന്ന് പിതാവിനൊപ്പം കാറിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആര്യ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം. പിതാവ് സുരേന്ദ്രനും അപകടത്തിൽ പരിക്കേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല.
കോളേജിലെ ഭക്ഷണവും താമസസൗകര്യങ്ങളും തൃപ്തികരമല്ലെന്ന പരാതിയെ തുടർന്ന് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
മാതാവ്: സിനി. സഹോദരൻ: ആകാശ്.
സംസ്കാരം പിന്നീട് നടക്കും.