അങ്കമാലി: സംസ്ഥാന എൻജിനീയറിങ് പ്രവേശനത്തിനായുള്ള കീം (KEAM) പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ഒന്നാം റാങ്ക് നേടി അങ്കമാലി സ്വദേശിയായ റോഷൻ രാജു അഭിമാനനേട്ടം സ്വന്തമാക്കി. അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ രാജു–ജാസ്മിൻ ദമ്പതികളുടെ മകനാണ് റോഷൻ.
കീം പരീക്ഷയിലെ ഒന്നാം റാങ്കിനൊപ്പം, ഐ.ഐ.ടി–ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിലും കേരളത്തിൽ ഒന്നാം റാങ്കും ദേശീയതലത്തിൽ 134-ാം റാങ്കും നേടിയാണ് റോഷൻ തന്റെ അക്കാദമിക മികവ് വീണ്ടും തെളിയിച്ചത്.
സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഒരേസമയം മികച്ച നേട്ടം കൈവരിച്ച റോഷന്റെ വിജയം അങ്കമാലിക്കും അയ്യമ്പുഴയ്ക്കും അഭിമാനമായി മാറിയിരിക്കുകയാണ്. റോഷന് വിവിധ മേഖലകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇനിയും വലിയ നേട്ടങ്ങൾ കൈവരിക്കാൻ റോഷന് സാധിക്കട്ടെയെന്ന ആശംസകളാണ് അധ്യാപകരും സഹപാഠികളും നാട്ടുകാരും പങ്കുവെക്കുന്നത്.